മലയാളികളോട് ഏറെ നന്ദിയുണ്ടെന്ന് പറഞ്ഞ് പ്രമുഖ കുവൈത്തി ബ്ലോഗറും ചാനല്‍ അവതാരകയുമായ മറിയം അല്‍ കബന്ദി. മലയാളം സംസാരിച്ചതിന്റെ പേരിലാണ് താന്‍ പ്രശസ്തയായതെന്നും അതിനു ലോക മലയാളികളോട് നന്ദിയുണ്ടെന്നും കുവൈത്ത് ദേശീയ ചാനലില്‍ കാലാവസ്ഥാ അവതാരകയായ മറിയം പറഞ്ഞു. കുവൈത്തില്‍ കോഴിക്കോട് ജില്ലാ അസോസിയേഷന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. താന്‍ പാതി മലയാളിയാണെന്ന് പറഞ്ഞു കൊണ്ടാണ് ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. കുവൈത്ത് ടെലിവിഷനിലെ ചാറ്റ്‌ഷോയില്‍ മറിയം മലയാളം സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Post Your Comments