![rahul gandhi](/wp-content/uploads/2019/03/rahul-gandhi-4.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നു മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യത്തിനെതിരെ എതിർപ്പുമായി മുതിര്‍ന്ന നേതാക്കള്‍. ബിജെപിക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments