Latest NewsKerala

ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടി പൊതുജനങ്ങൾക്ക് സമ്മാനം നേടാം

ട്രാഫിക്ക് നിയമം ലംഘിക്കുന്നവർക്ക് അർഹമായ ശിക്ഷ നൽകാനുള്ള നടപടികളുമായി തിരുവനന്തപുരം ജില്ലാ പൊലീസ്. നിയമലംഘനം നടത്തുന്നവരെ പൊതുജനങ്ങള്‍ക്കും പിടികൂടാവുന്നതാണ്. ട്രാഫിക്ക് നിയമ ലംഘകരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസിന് അയച്ചുനല്‍കിയാല്‍ സമ്മാനവും ലഭിക്കുന്നതാണ്. പൊലീസ് ക്യാമറകളോടൊപ്പം തന്നെ നിയമ ലംഘകരെ പിടിക്കാന്‍ പൊതു ജനങ്ങളുടെ മൊബൈല്‍ ക്യാമറകളേയും ഉപയോഗപ്പെടുത്താമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ. ടിസി വിജില്‍ (ട്രിവാന്‍ഡ്രം സിറ്റിസണ്‍ വിജില്‍) എന്ന പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങളും മറ്റും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നിങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ടിസി വിജില്‍ വാട്ട്‌സ് അപ്പ് നമ്പരായ 9497945000 ല്‍ ചിത്രങ്ങള്‍ അയച്ചാല്‍ നടപടി ഉറപ്പാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കാല്‍നടയാത്രാക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി ഏത് തരത്തിലുമുള്ള ഗതാഗത നിയമലംഘനവും ഇതിലൂടെ അറിയിക്കാം. വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button