KeralaLatest News

ഐ ഗ്രൂപ്പിന്റെ രഹസ്യ ചര്‍ച്ച: അച്ചടക്ക ലംഘനം തെളിഞ്ഞാല്‍ നടപടിയെന്ന് മുല്ലപ്പള്ളി

രഹസ്യ യോഗത്തിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അന്വേഷണം നടത്തുക

കോഴിക്കോട്: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് വിഭാഗം രഹസ്യ യോഗം ചേര്‍ന്ന സംഭവത്തില്‍ ഇടപെടാനൊരുങ്ങി കെപിസിസി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഐ ഗ്രൂപ്പിന്റെ യോഗം. ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു യോഗം.

രഹസ്യ യോഗത്തിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അന്വേഷണം നടത്തുക. ഇതിനോടനുബന്ധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചു.യോഗത്തിനെതിരെ വി.എം സുധീരനും രംഗത്തെത്തിയിരുന്നു.

വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശം ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അറിവോടെയായിരുന്നു യോഗമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button