യൗൻഡെ: അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ കപ്പൂച്ചിൻ വൈദികൻ കൊല്ലപ്പെട്ടു. കാമറൂണിലാണ് സംഭവം. ഫാ. ടുസെയ്ൻറ്റ് സുമാൽഡേയാണ് മരിച്ചത്. കാമറൂറിൽനിന്നു തന്റെ സന്യാസ ഭവനത്തിലേക്കുള്ള യാത്ര മധ്യേ അദ്ദേഹത്തെ അജ്ഞാതസംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു.
മധ്യ ആഫ്രിക്കയിലുള്ള ബവാർ രൂപതയിലെ വൈദികരെ പരിശീലിപ്പിച്ചുവരികയായിരുന്നു ഫാ. ടുസെയ്ൻറ്റ്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ബവാർ രൂപതയുടെ സിരിരി എന്ന റേഡിയോയ്ക്കു വേണ്ടി ദീര്‍ഘ നാള് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഫാ. ടുസെയ്ൻറ്റ് സുമാൽഡേ. കൂടാതെ നിരവധി ക്രൈസ്തവ ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്.
Post Your Comments