പത്തനംതിട്ട•അഭ്യൂഹങ്ങള്‍ക്ക് വിരാമം. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. 11 അംഗങ്ങളുടെ സ്ഥാനാര്‍ഥിപട്ടിക ബിജെപി ദേശീയ നേതൃത്വം പുറത്തു വിട്ടു. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടതില്ലെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നതിന് ഇടയാക്കിയിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഇവിടെ എത്തുമെന്ന് വരെ പ്രചാരണമുണ്ടായി.
Post Your Comments