CricketLatest News

സെക്യൂരിറ്റിയ്ക്ക് കൈ കൊടുക്കാത്ത ജസ്പ്രീത് ബൂംറയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

മുംബൈ: ഐപിഎല്‍ തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബൂംറയ്‌ക്കെതിരെ സോഷ്യല്‍മീഡിയ രംഗത്തെത്തി. പരിശീലനത്തിനായി വാങ്കഡെയിലെത്തിയ താരം സെക്യൂരിറ്റിയ്ക്ക് കൈ നല്‍കാതെ ഗ്രൗണ്ടിലേക്ക് നടന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

‘ബൂം ഈസ് ബാക്ക്’ എന്ന പേരില്‍ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട വീഡിയോയിലാണ് വിവാദ ദൃശ്യങ്ങള്‍. കാറില്‍ നിന്ന് പുറത്തിറങ്ങിയ ബുംറയെ ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി കൈകൂപ്പി സ്വാഗതം ചെയ്യുകയായിരുന്നു. ചിരിച്ചുകൊണ്ട് താരം വന്നെങ്കിലും സെക്യൂരിറ്റി തനിക്ക് നേരെ കൈ നീട്ടിയത് കാണാതെ താരം നടന്നകലുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ താരത്തിന്റെ അഹങ്കാരമാണിതെന്ന പേരിലാണ് വിമര്‍ശനങ്ങള്‍ വന്നത്.അതേസമയം കാറില്‍ നിന്നിറങ്ങുകയായിരുന്ന താരം കൈ നീട്ടിയത് കണ്ടില്ലെന്നും വാഹനത്തില്‍ നിന്ന് ചിരിച്ചുകൊണ്ടായിരുന്നു ഇറങ്ങിയതെന്ന വാദവും ചില ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ബുംറ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button