ഹൈദരാബാദ്: പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്കു കീഴിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ 2018 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രതിമാസം 600-800 കോടി രൂപയെന്ന നിരക്കിലായിരുന്നു വര്‍ധനവാണ് നിക്ഷേപത്തിലുണ്ടായിട്ടുള്ളത്.
സെപ്റ്റംബറില്‍ മുന്‍മാസത്തെ അപേക്ഷിച്ച് 782 കോടിയുടെ വളര്‍ച്ചയാണുണ്ടായപ്പോള്‍ ഒക്ടോബറില്‍ ആകെ നിക്ഷേപത്തില്‍ 4,474 കോടി രൂപയുടെ വര്‍ധനയുണ്ടായി. അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. അതേസമയം നവംബില്‍ നിക്ഷേപത്തില്‍ പട്ടെന്ന് ഇടിവുണ്ടായെങ്കിലും ഡിസംബര്‍ മുതല്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് നിക്ഷേപത്തില്‍ ഇത്തരത്തില്‍ വര്‍ധന ഉണ്ടാകുന്നത്. ഇതിനു പിന്നില്‍ സ്ഥാനാര്‍ത്ഥികളാണെന്നാണ് ബാങ്കുകളുടെ നിഗമനം.2018 ഡിസംബര്‍ മുതല്‍ 2019 ജനുവരി വരെ 2,438 കോടി രൂപയുടേയും ഫെബ്രുവരിയില്‍ 3,207 കോടി രൂപയുടേയും മാര്‍ച്ചില്‍ 3,476 കോടി രൂപയുടയേും വര്‍ദ്ധനവാണ് അക്കൗണ്ടുകളില്‍ ഉണ്ടായത്.
അതേസമയം നിക്ഷേപത്തിനൊപ്പം ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 32 കോടി ജന്‍ധന്‍ അക്കൗണ്ടുകളുണ്ടായിരുന്നത് 35 കോടിയായി വര്‍ധിച്ചു. വിഷയത്തില്‍ അന്വേഷണം വേണമെന്ന് ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. ഈ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞു.
Post Your Comments