![](/wp-content/uploads/2022/04/whatsapp-image-2022-04-26-at-3.50.28-pm.jpeg)
ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഇതുവരെ നിക്ഷേപമായി എത്തിയത് 1,68,000 കോടി രൂപ.
സാധാരണക്കാര്‍ക്ക് വേണ്ടി 2014 ല്‍ ആരംഭിച്ച അക്കൗണ്ടാണ് ജന്‍ധന്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മൊത്തം നിക്ഷേപം 1,45,000 കോടിയും 2020 ഏപ്രിലില്‍ 1,34,000 കോടിയും ആയിരുന്നു.
2020 ഏപ്രിലില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില വർദ്ധിച്ചത് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കിക്കൊടുത്തതാകാം നിക്ഷേപം വർദ്ധിക്കാന്‍ കാരണമെന്ന് കരുതപ്പെടുന്നു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതിനാല്‍ കര്‍ഷകര്‍ക്ക് ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്കും വരുമാനത്തില്‍ മിച്ചം വന്ന തുക ജന്‍ധന്‍ അക്കൗണ്ടിലേക്ക് മാറ്റാന്‍ സാധിച്ചു.
Also Read: തൊണ്ട വേദനയും, പനിയും അകറ്റാൻ പനിക്കൂർക്കയില ഇങ്ങനെ ഉപയോഗിക്കൂ
ജന്‍ധന്‍ അക്കൗണ്ടിന്റെ പ്രധാന ആകര്‍ഷണം മിനിമം ബാലന്‍സ് നിബന്ധന ഇല്ല എന്നതാണ്. അതുകൊണ്ടുതന്നെ, ഇതുവരെ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ദശലക്ഷക്കണക്കിന് പൗരന്മാരെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കാന്‍ ജന്‍ധന്‍ അക്കൗണ്ട് കൊണ്ട് സാധിച്ചു. ജന്‍ധന്‍ അക്കൗണ്ട് നിക്ഷേപങ്ങളില്‍ 77 ശതമാനം പൊതുമേഖലാ ബാങ്കുകളിലും 20 ശതമാനം പ്രാദേശിക ഗ്രാമീണ ബാങ്കുകളിലും ബാക്കിയുള്ളവ സ്വകാര്യ ബാങ്കുകളിലുമാണ്.
Post Your Comments