ഡമാസ്ക്കസ്: കാട്ടളന്മാരേക്കാള് ക്രൂരരായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ സിറിയില്‍ നിന്ന് കടയോടുകൂടി പിഴുതെറിഞ്ഞതായി അമേരിക്കയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) ഐഎസിന്റെ അവസാന ശക്തികേന്ദ്രമായ ബഗൂസില്‍ വിജയക്കൊടി നാട്ടിയതായാണ് അവര്‍ അറിയിച്ചിരിക്കുന്നത്.
സിറിയയിലും ഇറാക്കിലുമായി 88,000 ച.കിലോമീറ്റര്‍ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ഈ ഭൂപ്രദേശത്തിനുനിന്നും ഐഎസിനെ തുടച്ചുനീക്കാന്‍ സാധിച്ചെങ്കിലും ഇപ്പോഴും ഈ ഭീകരസംഘടന ആഗോള ഭീഷണിയായി നിലനില്‍ക്കുകയാണ്.
നൈജീരിയ, യെമന്‍, അഫ്ഗാനിസ്ഥാന്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും ഈ ഭീകരസംഘടനയുടെ സാന്നിദ്ധ്യമുണ്ട്. ബഗൂസില്‍ എഎസിനെ തുരത്താനായി ദൗത്യ സംഘം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ആയിരക്കണക്കിന് സാധാരണക്കാര്‍ ഉണ്ടായിരുന്നതിനാല്‍ നടപടി പതുക്കെയാക്കിയിരുന്നു.
സിറിയയെ ഇപ്പോള്‍ കിങ്കരന്മാരായ ഐഎസില്‍ നിന്ന് മോചിപ്പിച്ചെന്നാണ് ദൗത്യ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments