Latest NewsKerala

മദ്യമൊഴുക്കാന്‍ കൂട്ടുനിന്നവരെ വോട്ടിട്ട് തോല്‍പ്പിക്കണം ; ഇടത് പക്ഷത്തിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി

കേ രളത്തിലെ മദ്യ നയത്തെ അട്ടിമറിച്ച ഇടത് സര്‍ക്കാരിന് ഇനി അവസരം നല്‍കരുത് വോട്ടിട്ട് പരാജയപ്പെടുത്തണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആഹ്വാനം. കേരളത്തില്‍ മദ്യമൊഴുക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ വോട്ടുചെയ്ത് തോല്‍പിക്കണമെന്ന് മദ്യവിരുദ്ധസമിതി അധ്യക്ഷന്‍ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
കള്ളംമാത്രം പ്രചരിപ്പിക്കുന്ന സര്‍ക്കാരാണിത്. എക്സൈസ് മന്ത്രി രാജിവച്ച് പുറത്തുപോകണം. മദ്യത്തിന് അനുകൂലമായി നില്‍ക്കുന്നവരെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കണമെന്ന് ഇഞ്ചനാനിയില്‍ പ്രസംഗവേളയില്‍ ഇടത് പക്ഷത്തിനെതിരെ ആഞ്ഞടിച്ചു. വിഎം സുധീരനും അതിഥിയായിരുന്നു. ബാര്‍ മുതലാളിമാര്‍ക്കുവേണ്ടിയാണ് സര്‍ക്കാരിന്റെ ഭരണമെന്നായിരുന്നു വി.എം.സുധീരന്റെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button