KeralaLatest News

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ഇനി പിഴ അടയ്‌ക്കേണ്ട; പകരം ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ഇനി പിഴയ്ക്ക് പകരം ഒരു മണിക്കൂര്‍ ബോധവത്കരണ ക്‌ളാസില്‍ പങ്കെടുത്താൽ മതിയാകും. അപകടങ്ങള്‍ കുറയ്ക്കാനായി പൊലീസ് നടപ്പിലാക്കുന്ന സീറോ അവര്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. ട്രാഫിക് നിയമം ലംഘിച്ചതിന് പിടിയിലായവർക്ക് അടുത്ത ബുധനാഴ്ചയോ ഞായറാഴ്ചയോ കണ്‍ട്രോള്‍ റൂമിലെത്തി ബോധവത്കരണ ക്‌ളാസില്‍ പങ്കെടുക്കണം എന്നാണ് അധികൃതർ എഴുതിക്കൊടുത്തത്.

അതേസമയം എല്ലാ ദിവസവും പിഴ ഒഴിവാക്കില്ല. പ്രത്യേക ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇതിനൊപ്പം ട്രാഫിക് നിയമലംഘനം കണ്ടാല്‍ ഫോട്ടോയെടുത്ത് 9497975000 എന്ന നമ്പരിലേക്ക് വാട്‌സാപ്പ് ചെയ്താല്‍ നടപടി ഉറപ്പാക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button