ഭുവനേശ്വര്‍•ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണയലുണ്ടായ അനിഷ്‌ടം ഒഡിഷയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിനിടയാക്കി. അത്തരത്തിലൊരു സംഭവത്തില്‍പാര്‍ട്ടിയുടെ ഭുവനേശ്വറിലെ സംസ്ഥാന ആസ്ഥാനം പ്രതിഷേധക്കാര്‍ പൂട്ടിയിട്ടു.
സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി നേതാവ് അമിയ ദാഷിന്റെ കുപിതരായ അനുയായികള്‍ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന്റെ പ്രവേശന കവാടം പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് അനുയായികള്‍ കാര്യാലയത്തിന് മുന്നില്‍ ധര്‍ണ നടത്തി.
ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന് 99 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബി.ജെ.പി കേന്ദ്ര നേതൃത്വം പുറത്തിറക്കിയിരുന്നു. ഇതില്‍ ദാഷിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്.
2014 ദാഷ് മത്സരിച്ച എകമ്ര-ഭുവനേശ്വര്‍ സീറ്റ് അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ബി.ജെ.ഡി നേതാവ് ബാബു സിംഗിന് നല്‍കുകയായിരുന്നു.
തങ്ങളുടെ നേതാവിന് പാര്‍ട്ടി ടിക്കറ്റ് നല്‍കണമെന്ന മുദ്രാവാക്യവുമായാണ് അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. ഒടുവില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സമീര്‍ മൊഹന്തി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കി ഗേറ്റ് തുറന്നത്.
Post Your Comments