KeralaLatest News

ദാഹിച്ചുവലഞ്ഞ് വന്യജീവികള്‍, കുടിവെള്ളം നല്‍കാനൊരുങ്ങി വനംവകുപ്പ്

കടുത്ത ചൂടും വറ്റിവരളുന്ന ജലസ്രോതസുകളും കാരണം ഉള്‍ക്കാടുകളില്‍ നിന്നുപോലും വന്യജീവികള്‍ ജലമന്വേഷിച്ച് ജനവാസമേഖലകളിലേക്ക് ഇറങ്ങുകയാണ്. ദാഹമകറ്റാന്‍ വെള്ളമില്ലാതെ പക്ഷികളും മൃഗങ്ങളും നെട്ടോട്ടമോടുമ്പോള്‍ ജലക്ഷാമത്തിന് പരിഹാരം കാണാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. കാലാവസ്ഥ വ്യതിയാനം കൊണ്ട് വനങ്ങളിലുണ്ടായ ജലക്ഷാമം കണക്കിലെടുത്ത് വന്യ ജീവികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഇതിനായി നടപ്പിലാക്കുന്നത്.

പുഴകളും മറ്റ് നിര്‍ച്ചാലുകളും ഇല്ലാത്തിടത്ത് വെള്ളം സംഭരിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. വന്യജീവികള്‍ക്ക് കുടിനീര്‍ ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുളങ്ങളും ജലസംഭരണികളും നിര്‍മ്മിക്കും. കോതമംഗലം നേര്യമംഗലം ഫോറസ്റ്റ് റോഞ്ചില്‍ ഉള്‍പ്പെടെ മൂന്നാര്‍ ഡിവിഷന്റെ കീഴില്‍ വരുന്ന അടിമാലി, മൂന്നാര്‍, ഇടമലക്കുടി റേഞ്ചുകളിലായി 25 കുളങ്ങളാണ് നിര്‍മ്മിക്കുന്നത്. വന്യ ജീവികള്‍ക്ക് അനായാസമായി വെള്ളം കുടിക്കുന്നതിന് 10 മീറ്റര്‍ ചുറ്റളവും ഒരു മീറ്റര്‍ ആഴവുമുള്ള കുളങ്ങളാണ് നിര്‍മ്മിക്കുക.

കാട്ടിനുള്ളില്‍ കുടിവെള്ളം ലഭ്യമായാല്‍ ആന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയുവാന്‍ കഴിയുമെന്നും വനം വകുപ്പ് പ്രതീക്ഷിക്കുന്നു.വനത്തിനുള്ളില്‍ ആവശ്യമായ ഭാഗങ്ങളില്‍ കുളങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട റേഞ്ച് ഓഫീസറന്‍ മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button