ബിജെപിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീറിനെ പുകഴ്ത്തിയും ഇകഴ്ത്തിയും ട്വിറ്റര്‍. പാര്‍ട്ടിയിലെ സമുന്നത നേതാക്കളായ അമിത് ഷാ, അരുണ്‍ ജെയ്റ്റ്ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ സന്തോഷപൂര്‍വ്വം ഗംഭീറിനെ സ്വാഗതം ചെയ്തതിന് പിന്നാലെ ബിജെപി അനുകൂലികള്‍ ഗംഭീറിനെ പാടിപുകഴ്ത്തി രംഗത്തെത്തി.
ഇന്ത്യന്‍ രാഷ്ട്രീയമേഖലയ്ക്ക ്ലഭിച്ച വലിയ നേട്ടമാണ് ഗംഭീറെന്നും അദ്ദേഹത്തിന്റെ തീരുമാനം ഗംഭീരമായെന്നുമാണ് ചിലര്‍ പറയുന്നത്. ഗംഭീറിന് അഭിനന്ദനം അര്‍പ്പിച്ച ചിലര്‍ ബാറ്റുകൊണ്ട് പാകിസ്ഥാനെതിരെ പോരാടിയ താരം ഇപ്പോള്‍ കോണ്‍ഗ്രസിനും പാകിസ്ഥാനും എതിരെ പോരാടുകയാണെന്നാണ് മറ്റൊരു ട്വീറ്റ്. ശക്തനായ മോദിക്കൊപ്പം ചേര്‍ന്നത് എന്തുകൊണ്ടും നന്നായെന്നാണ് ബിജെപി അനുകൂലികളുടെ അഭിപ്രായം.
എന്നാല്‍ കടുത്ത ഭാഷില്‍ ഗൗതം ഗംഭീറിനെ വിമര്‍ശിക്കുന്നവരുമുണ്ട്. ഗംഭീര്‍ ബിജെപിയിലെത്തുമെന്നതില്‍ സംശയമില്ലായിരുന്നു എന്നും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ അത്തരത്തിലായിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രിക്കറ്റില്‍ രാജ്യത്തിനോടുള്ള പ്രതിബദ്ധത രാഷ്ട്രീയത്തിലും തെളിയിക്കപ്പെടട്ടെ എന്നും ചിലര്‍ പറയുന്നു. ഗൗതം ഗംഭിറും വീരേന്ദ്രസേവാഗും ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന് തുടക്കമുതല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായ ചില കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് സേവാഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments