KeralaLatest NewsNews

കടുത്ത വേനല്‍; കേരളത്തില്‍ ദാഹം തീര്‍ക്കാന്‍ വെള്ളമില്ല

ഇടുക്കി: വേനല്‍ കടുത്തതോടെ കേരളത്തില്‍ ദാഹം തീര്‍ക്കാന്‍ വെള്ളമില്ലാത്ത സ്ഥിതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി നദികളും കൈവഴികളും പോഷകനദികളും തോടുകളും കായലുകളും ഉള്‍പ്പെട്ടതാണ് കേരളമെങ്കിലും കടുത്ത വേനല്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയാണ്. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലും ഇതിന് കാരണമാണ്.

മഹാപ്രളയത്തിന് പിന്നാലെ കേരളത്തില്‍ ഉണ്ടായിരിക്കുന്ന സാഹചര്യം അതീവഗുരുതരമാണ്. എക്കലടിഞ്ഞ് ആഴം കുറഞ്ഞതും ഉറവവറ്റിയതും മൂലം വളരെ വേഗത്തിലാണ് പുഴകളെല്ലാം വറ്റി വരണ്ടത്. ഇതിനൊപ്പം കിണറുകളും കുളങ്ങളും വറ്റിയതോടെ കുടിവെള്ളക്ഷാമം ഇരട്ടിയായി. ഭാരതപ്പുഴ, ചാലിയാര്‍, ചാലക്കുടിപ്പുഴ, കടലുണ്ടിപ്പുഴ, കല്ലടയാര്‍, വളപട്ടണം പുഴ, ചന്ദ്രഗിരിപുഴ തുടങ്ങിയ വലിയ നദികളില്ലെല്ലാം വെള്ളത്തിന്റെ അളവ് ഭയാനകമാം വിധം താഴുന്നതും ആശങ്കയുളവാക്കുന്നുണ്ട്. ഭാവിയില്‍ ഇടുക്കി, ആലപ്പുഴ, കാസര്‍കോട്, , കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഇത് വലിയ കുടിവെള്ള ക്ഷാമത്തിന് വഴിവെക്കുമെന്നാണ് സൂചന.

മഴവെള്ളത്തിന്റെ 70 ശതമാനവും ഒഴുകി നഷ്ടപ്പെടുന്ന നാടാണ് കേരളം. ബാക്കിയുള്ളവ സംഭരണികളില്‍ ശേഖരിച്ചാണ് കുടിവെള്ളത്തിനും വൈദ്യുതിക്കും ഉപയോഗിക്കുന്നത്. സംസ്ഥാനത്താകെയുള്ള 44 നദികളില്‍ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്. ഇവയുടെ ഉപനദികളും തോടുകളും ചെറിയ നീര്‍ച്ചാലുകളും ഇതിന്റെ രണ്ടിരട്ടിയോളം വരും. 24 പ്രധാന കായലുകളും വലുതും ചെറുതുമായ നൂറോളം ജലതടാകങ്ങളും കുളങ്ങളും കേരളത്തിലുണ്ട്. എന്നാല്‍ ഇതെല്ലാം വറ്റി വരളുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button