Latest NewsKerala

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം; യാത്രക്കാരി മരിച്ചു

കടലുണ്ടി : ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു സഹായം തേടി ട്രെയിനിന്റെ കോച്ചുകളിലെല്ലാം നോക്കിയെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിച്ചില്ലെന്നും ആരോപണമുണ്ട്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലായിരുന്നു.

തീരൂരില്‍ നിന്നും ട്രെയിന്‍ വിട്ടയുടന്‍ ഇവര്‍ക്ക് ദേഹാസ്വസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ സീറ്റുകളില്‍ നിന്നും മാറി ഇവര്‍ക്ക് കിടക്കുവാന്‍ സൗകര്യം ഒരുക്കി. സഹയാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി പ്രഥമശുശ്രൂഷവും കൃത്രിമ ശ്വാസോച്ഛാസവും നല്‍കിക്കൊണ്ടിരുന്നു.
യാത്രക്കാര്‍ ചെറുവണ്ണൂര്‍ തോയാസ് ആശുപത്രിയിലേക്ക് വിളിച്ച്‌ അടിയന്തരമായി ആംബുലന്‍സ് ഫറോക് സ്‌റ്റേഷനിലെത്തിക്കുവാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ മിനിറ്റുകള്‍ക്കകം എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button