Latest NewsIndia

ആറു വര്‍ഷം കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 3620

ബജറ്റിനു ശേഷം ഒരു കുടുംബം ഉള്‍പ്പെടെ 70 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

കര്‍ണാടകയില്‍ 2013 മുതല്‍ കോണ്‍ഗ്രസ്, ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഭരണത്തില്‍ ആത്മഹത്യ ചെയ്തത് 3620 കര്‍ഷകര്‍. 2013 ഏപ്രില്‍മുതല്‍ 2017 നവംബര്‍വരെ 3515, 2017ന് ശേഷം ഇതുവരെ 105 കര്‍ഷകരും ജീവനൊടുക്കി. ആത്മഹത്യ ചെയ്യുന്നതില്‍ കൂടുതലും കരിമ്പ് കര്‍ഷകരാണ്, തൊട്ടുപിന്നില്‍ നെല്‍ കര്‍ഷകരും. കരിമ്പ് കര്‍ഷകര്‍ക്ക് കമ്പനികളില്‍ നിന്നും ലഭിക്കാനുള്ളത് 629 കോടിരൂപയാണ്.

ഇവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല.സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2018 ജൂലൈ അഞ്ചിന് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി അവതരിപ്പിച്ച ബജറ്റില്‍ രണ്ടു ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പ എഴുതിതള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. 46,000 കോടി രൂപയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ എട്ട് മാസം പിന്നിടുമ്പോള്‍ ആ വാഗ്ദാനത്തിന്റെ ചെറിയൊരു അംശം പോലും നടപ്പാക്കിയിട്ടില്ല. ബജറ്റിനു ശേഷം ഒരു കുടുംബം ഉള്‍പ്പെടെ 70 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന 2015-16 കാലയളവിലാണ് 1483 പേര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button