പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തില്‍ സിപിഐക്ക് സീറ്റില്ല. ഇതോടെ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. അഞ്ച് സീറ്റാണ് സിപിഐ ചോദിച്ചത്. ഇത് ആര്‍ജെഡി നിഷേധിച്ചതോടെ സിപിഐ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. സിപിഐക്ക് കനയ്യയുടെ മണ്ഡലമായ ബെഗുസരായില്‍ സീറ്റ് ലഭിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാൽ ആ സീറ്റ് ആര്‍ജെഡി വിട്ടുനല്ക്കാത്തതിനെ തുടര്‍ന്നാണ് കനയ്യയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായത്. തങ്ങള്‍ക്ക് വലിയ വോട്ട് ബാങ്കുള്ള മണ്ഡലത്തില്‍ സീറ്റ് വിട്ടുനല്‍കാന്‍ സാധിക്കില്ല എന്നാണ് ആര്‍ജെഡിയുടെ നിലപാട്. എന്നാല്‍ സഖ്യ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് താത്പര്യമെന്നാണ് കനയ്യ കുമാറിന്റെ നിലപാട്.
Post Your Comments