NattuvarthaLatest News

പ്രളയം; മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ൽ ക്രമക്കേടെന്ന് ആരോപണം

ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ൽ ക്രമക്കേടെന്ന് ആരോപണം

ചെ​റാ​യി: പ്രളയം; മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ൽ ക്രമക്കേടെന്ന് ആരോപണം . പ്ര​ള​യബാധയിൽ മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. കോ​ണ്‍​ഗ്ര​സ് ഐ ​പ​ള്ളി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​സോ​ളി​രാ​ജാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​ഴി​മ​തി​ക്കു കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​നു ന​ഷ്ട​മാ​കു​ന്ന തു​ക ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ വ്യക്തമാക്കുന്നു .

കൂടാതെ നേ​രി​ട്ടാ​ണ് എ​റ​ണാ​കു​ളം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ​നി​ന്നും തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ അ​ന്വേ​ഷ​ത്തി​ൽ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. പ്രാ​ദേ​ശി​ക ഫി​ഷ​റീ​സ് കാ​ര്യാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​തെ ഭ​ര​ണ​ക​ക്ഷി​യു​ടെ ഒ​ത്താ​ശ​യ്ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും വ​ഴ​ങ്ങി​യു​ള്ള ലി​സ്റ്റാ​ണ് ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് കൂ​ടാ​തെതുടരന്വേഷണത്തിലൂടെ അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കി​യും അ​ർ​ഹ​ര കൂ​ട്ടി​ച്ചേ​ർ​ത്തും പു​തി​യ ഗു​ണ​ഭോ​ക്തൃ​ലി​സ്റ്റ് ഉ​ണ്ടാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആവശ്യം ഉന്നയിക്കുന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button