
കോഴിക്കോട്: അനധികൃതമായി വിദേശ മദ്യം വില്‍പ്പനയ്ക്കായി ബൈക്കില്‍ കൊണ്ടുപോകവേ യുവാവ് അറസ്റ്റിൽ. കൂരാച്ചുണ്ട് കക്കയം സ്വദേശി പടന്നയിൽ പി.കെ.സതീഷിനെയാണ് (38) അറസ്റ്റ് ചെയ്തത്. എക്സൈസ് റെയ്ഞ്ച് സംഘം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Also : തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മോട്ടോർ ബൈക്കില്‍ മദ്യം കടത്തവെ തൊട്ടിൽപാലം ഓടങ്കോട് എക്സൈസ് പാര്‍ട്ടി നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയ ഒമ്പത് ലിറ്റർ വിദേശ മദ്യം അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. മദ്യം കടത്താനുപയോഗിച്ച പൾസർ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. ചില്ലറ വില്‍പ്പന നടത്താനായി മദ്യം കൊണ്ടു പോകവെയാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു.
എക്സൈസ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ കെ.വി. മുരളിയുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ്. കെ. ജയൻ. കെ.കെ, ഷിരാജ് കെ. ഡ്രൈവർ പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments