കണ്ണൂർ : രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജയെ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
2016ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നുവെന്നാണ് എം വി ജയരാജൻ പറയുന്നത്. പരിചയം ഇല്ലാത്തതിനാൽ ആരോഗ്യവകുപ്പ് വേണ്ടെന്ന് ശൈലജ കോടിയേരിയോട് അന്ന് പറഞ്ഞിരുന്നു. എന്നാൽ കോടിയേരിയാണ് ഊർജം പകർന്നതെന്നും എം വി ജയരാജൻ പറഞ്ഞു.
പാർട്ടി നൽകിയ കരുത്താണ് ശൈലജയെ മികച്ച മന്ത്രിയാക്കിയത്. ശൈലജയുടെ വിജയം കൂട്ടായ്മയുടെ വിജയമാണ്. ശൈലജയെ പൊലെ തന്നെ ഇ പി ജയരാജനും, തോമസ് ഐസക്കും, ടി പി രാമകൃഷ്ണനുമെല്ലാം മികച്ച മന്ത്രിമാരായിരുന്നുവെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണെന്നും എം വി ജയരാജൻ പറഞ്ഞു.
Post Your Comments