മസ്കത്ത്: ബംഗ്ലാദേശ് സ്വദേശിനി കൊല്ലപ്പെട്ട നിലയിൽ . സുഹാറിൽ ബംഗ്ലാദേശ് സ്വദേശിനി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സ്വദേശിയായ ഭർത്താവ് പിടിയിലായി.
മസ്കത്ത് സുഹാർ ലേബർ ഓഫിസിനടുത്താണ് സംഭവം. ഇരുവരും ചേർന്ന് ലേബർ സപ്ലൈ ഓഫിസ് നടത്തിവരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ ഓഫിസിന് സമീപമെത്തിയ ഭർത്താവ് ഭാര്യയെ പുറത്തേക്ക് വിളിച്ചിറക്കി കുത്തുകയായിരുന്നു. കൊലപാതകത്തിന്റെ കാരണമടക്കം കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ചൊവ്വാഴ്ച രാത്രി ബാത്തിന ഗവർണറേറ്റിൽ ഏഷ്യൻ വംശജ കൊല്ലപ്പെട്ടതായി റോയൽ ഒമാൻ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments