മസ്‌ക്കറ്റ് : ഒമാനില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസര സാധ്യത. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ സന്തോഷം ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഒമാന്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എണ്ണ-പ്രകൃതി വാതക ശേഖരത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. . പ്രതിദിനം 9.78 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത്. മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ സാലിം ബിന്‍ നാസര്‍ അല്‍ ഔഫി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എണ്ണ കൂടുതല്‍ പ്രദേശത്ത് കണ്ടെത്തിയതോടെ ഒമാന്റെ നിക്ഷേപ മൂല്യം ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍. 2018 അവസാനത്തെ കണക്കനുസരിച്ച് 4,791 ദശലക്ഷം ബാരല്‍ ക്രൂഡോയില്‍ ആണ് രാജ്യത്തുള്ളത്. കഴിഞ്ഞ വര്‍ഷം 9.78 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് പ്രതിദിനം ഒമാനില്‍ ഉത്പാദിപ്പിച്ചത്. 19 പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളാണ് എണ്ണ,വാതക പര്യവേക്ഷണ രംഗത്തും ഉത്പാദന രംഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത്. 120 ദശലക്ഷം ക്യുബിക്ക് മീറ്റര്‍ പ്രകൃതി വാതകമാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് എണ്ണ-പ്രകൃതി വാതക മേഖലയില്‍ കൂടുതല്ഡ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രാലയം കണക്ക് കൂട്ടുന്നു .
Post Your Comments