ഇക്കുറി സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലില്‍ എത്തുന്നത് വലിയ താരത്തിളക്കമൊന്നുമില്ലാതെയാണ്. ഞങ്ങളുടെ ടീം എന്നത് സൂപ്പര്‍താരങ്ങളുടേത് അല്ല, എല്ലാ കളിക്കാരില്‍ നിന്നും അവരുടെ മികച്ച പ്രകടനമാണ് ഞങ്ങള്‍ക്ക് ആവശ്യമെന്ന് ടീം ഉപദേശകനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ് പറഞ്ഞു.
ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ, ഷഹബാസ് നദീം, ഇംഗ്ലണ്ടില്‍ നിന്ന് ജോണി ബെയര്‍സ്റ്റോ,എന്നിവരാണ് പുതുതായി ടീമിലെത്തിയത്. നേരത്തെ ശിഖര്‍ ധവാന് ടീം വിട്ട് ഡല്‍ഹിയിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍ അതൊന്നും ഹൈദരാബാദിനെ ബാധിച്ചിട്ടില്ല. അതേസമയം വാര്‍ണര്‍ തിരിച്ചെത്തുന്നത് അവര്‍ക്ക് ആത്മവിശ്വാസമേകുന്നുണ്ട്.
ന്യൂസിലാന്‍ഡ് നായകന് വില്യംസണ്, മനീഷ് പാണ്ഡേ, ഷാക്കിബ് ഹസന്, മുഹമ്മദ് നബി, യൂസഫ് പത്താന്, ദീപക് ഹൂഡ, വൃദ്ധിമാന്‍ സാഹ എന്നിവരും ടീമിന് മുതല്‍കൂട്ടാണ്. ആസ്ട്രേലിയയുടെ ബില്ലി സ്റ്റാന്‍ലേക്കും ഇന്ത്യന്‍ താരങ്ങളായ ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ, മലയാളി താരം ബേസില്‍ തമ്പി, സിദ്ധാര്‍ഥ് കൗള്‍ എന്നിവരും കൂട്ടിനുണ്ട്. ഭുവനേശ്വര്‍ കുമാറാണ് പേസ് പടക്ക് നേതൃത്വം കൊടുക്കുന്നത്.
ഈ 23നാണ് ഐപിഎല്ലിലെ ആദ്യ മത്സരം.
Post Your Comments