തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നു. ഇതോടെ വരാനിരിക്കുന്ന മാസങ്ങളിൽ കനത്ത വരൾച്ചയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. 50 സെന്റീമിറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് ജലം താഴ്ന്നിരിക്കുന്നത്. ഇത് ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ വരൾച്ച സൃഷ്ടിച്ചേക്കുമെന്ന് ജലവകുപ്പിന്റെ റിപ്പോർട്ട്.
കാസര്‍കോട്, ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലനിരപ്പില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഇതിനാല്‍ ഈ പ്രദേശങ്ങളെ അപകടമേഖലയായി പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, കട്ടപ്പന, ദേവികുളം എന്നിങ്ങനെ പ്രളയം ബാധിച്ച മേഖലകളില്‍ ജലദൗര്‍ബല്യം ഇനിയും കൂടും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ജില്ലകളില്‍ ജലദൗര്‍ലഭ്യം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയിലേക്ക് എത്തില്ല. 756 നിരീക്ഷണ കിണറുകളില്‍ നിന്നും ജലം ശേഖരിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
Post Your Comments