തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് റിപ്പോർട്ട്. ബിജെപി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ നേതൃത്വം അറിയിച്ചിരുന്നത്. ഇന്ന് ഹോളിയായതിനാലാണ് പ്രഖ്യാപനം മാറ്റിവെച്ചത്.
അതേസമയം അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മത്സര രംഗത്തുണ്ടാകില്ല. അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാർത്ഥിയാകും. ശോഭസുരേന്ദ്രൻ ആയിരിക്കും ആറ്റിങ്ങലിൽ ജനവിധി തേടുക.
ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. പാലക്കാട് കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും.
Post Your Comments