Kerala

വ്യാജ ചികിത്സകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിപ്പ്

കണ്ണൂർ: ജില്ലയില്‍ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനമില്ലാതെ ‘ഫിസിയോതെറാപ്പി ക്ലിനിക്ക്’ എന്ന ബോര്‍ഡ് വെച്ച് ചികിത്സ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിപ്പ്. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ ബിരുദം കരസ്ഥമാക്കിയവര്‍ മാത്രമേ ഫിസിയോതെറാപ്പിസ്റ്റ് എന്ന ലേബല്‍ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യാന്‍ പാടുള്ളു.

അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ ചികിത്സ നടത്തുന്നത് രോഗ സങ്കീര്‍ണ്ണതകള്‍ക്കും മരണങ്ങള്‍ക്കും കാരണമാകാം. കൂടാതെ പകര്‍ച്ച വ്യാധികളടക്കമുള്ള രോഗങ്ങള്‍ യഥാസമയം കണ്ടെത്തുതിനും രോഗപ്പകര്‍ച്ച തടയുതിനാവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുതിനും ഇത് തടസ്സമാകും. രോഗങ്ങള്‍ക്ക് ചികിത്സ തേടുതിനുമുമ്പ് ചികിത്സകരുടെ യോഗ്യതയെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരായിരിക്കണം. രോഗികളെ കബളിപ്പിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്ന വ്യാജചികിത്സകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button