കൊച്ചി: വ്യാജ ഡോക്ടർ പിടിയിൽ. മൂര്‍ഷിദാബാദ് സ്വദേശിയായ 34കാരൻ സബീര്‍ ഇസ്ലാമിനെയാണ് പെരുമ്ബാവൂര്‍ പൊലീസ് പിടികൂടിയത്. ചികിത്സ തേടിയെത്തിയ യുവതിയുടെ കയ്യിൽ നിന്നും ആയിരം രൂപ ഫീസ് വാങ്ങുകയും ഗുളിക കൊടുത്തതിന് പിന്നാലെ ഡ്രിപ്പ് നൽകുകയും ചെയ്തു. അതിനെ തുടർന്ന് യുവതി ബോധരഹിതയായി . ഈ സംഭവത്തിലാണ് വ്യാജ ഡോക്ടർ പിടിയിലായത്.
മാറമ്ബിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. ഇഞ്ചക്ഷന്, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു.
റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ഇയാളില്‍നിന്ന് സ്റ്റെതസ്കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.
Post Your Comments