Latest NewsKeralaNews

ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ വ്യാജ ഡോക്ടര്‍, അതേ രജിസ്‌ട്രേഷന്‍ നമ്പറില്‍ മറ്റൊരു വനിതാ ഡോക്ടറും; മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി

കൊച്ചി: ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫ് വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഷാജഹാന്റെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി. ഷാജഹാന്‍ യൂസഫ് രജിസ്ട്രേഷനായി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് കണ്ടെത്തിയത്. ഇതോടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് കൗണ്‍സില്‍ ഉത്തരവിട്ടു.

ഇയാള്‍ നല്‍കിയിരിക്കുന്ന രജിസ്റ്റര്‍ നമ്പറില്‍ മറ്റൊരു വനിതാ ഡോക്ടര്‍ ഉണ്ടെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. ഷാജഹാന്റെ വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഐ.എം.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രാവന്‍ കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സിലിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷാജഹാന്‍ നല്‍കിയ രജിസ്‌ട്രേഷന്‍ നമ്പറില്‍ മറ്റൊരു വനിതാ ഡോക്ടറുണ്ടെന്ന് കണ്ടെത്തിയത്.

ALSO READ: ആള്‍മാറാട്ടം നടത്തി സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിനേടി, നടത്തിയത് ആയിരത്തിലധികം ശസ്ത്രക്രിയകള്‍; ഒടുവില്‍ വ്യാജ ഡോക്ടര്‍ പിടിയിലായതിങ്ങനെ

ഇതോടെ ഷാജഹാന്റെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കുകയായിരുന്നു. രജിസട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ രജിസ്ട്രിയില്‍ നിന്നും ഷാജഹാനെ ഒഴിവാക്കാനും തീരുമാനമായി. ഷാജഹാന്‍ നടത്തി വന്ന പൈല്‍സ് ചികിത്സയിലും ശസ്ത്രക്രിയകളിലും സംഭവിച്ച പിഴവുകളെ തുടര്‍ന്ന് മുന്‍പും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പോലീസ് ശക്തമായ നടപടിയെടുത്തില്ലെന്നാണ് ആരോപണം.

ALSO READ: കേരളത്തില്‍ കൂണു പോലെയാണ് വ്യാജ ഡോക്ടര്‍മാര്‍ : ഡോ. സുല്‍ഫി

നേരത്തേ ജീവനക്കാരികളായ യുവതികളെയടക്കം മതപരിവര്‍ത്തനം നടത്തി വിദേശത്തേയ്ക്ക് കയറ്റി അയച്ചതായും ഷാജഹാനെതിരെ പരാതി ഉയര്‍ന്നിരുന്നു. ആശുപത്രിയുടെ മറവില്‍ ഷാജഹാന്‍ ഹിന്ദു, ക്രിസ്ത്യന്‍ മതസ്ഥരായ യുവതികളെ മതം മാറ്റി വിദേശത്തേയ്ക്ക് കടത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. അറുപതിലധികം പരാതികളാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഷാജഹാന്‍ യൂസഫിനെതിരെ ലഭിച്ചതെന്നാണ് അനൗദ്യോഗിക വിവരം. ചികിത്സ തട്ടിപ്പ് നടത്തിയതടക്കം കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമയക്കെതിരെ കൊച്ചി എളമക്കര പോലീസ് 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പുറമേയാണ് എന്‍.ഐ.എയും ഷാജഹാനെതിരെ വിശദമായ അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button