Latest NewsIndia

സുമലതയുടെയും നിഖിലിന്റെയും ചിത്രങ്ങള്‍ വിലക്ക്

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സിനിമ താരങ്ങളായ സ്ഥാനാര്‍ഥികളുടെ സിനിമകള്‍ക്ക് നിരോധനം. കന്നട സിനിമാലോകത്ത് പ്രശസ്തിയിലേക്ക് ഉയര്‍ന്നു വരുന്ന നടന്‍ നിഖില്‍ ഗൗഡയും മുതിര്‍ന്ന നടി സുമലതയുമാണ് രംഗത്തുള്ളത്.കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സഹോദരനാണ് താരമായ നിഖില്‍കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സ്ഥാനാനാര്‍ഥിയാണ് നിഖില്‍ ഗൗഡ. സുമലത സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.കോണ്‍ഗ്രസിനേയും ജെ.ഡി.എസിനേയും വെട്ടിലാക്കിയാണ് സുമലത കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരത്തിനിറങ്ങിയത്. സ്ഥാനാര്‍ഥികളായതോടെ ഇവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു.

മണ്ഡലത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ ദൂരദര്‍ശനില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് റിട്ടേണിങ് ഓഫീസര്‍ എന്‍. മഞ്ജുശ്രീ ഉത്തരവിട്ടിരിക്കുന്നത്.അതേസമയം, സ്വകാര്യ ടി.വി ചാനലുകളിലു തിയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ബാധകമല്ലെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 18നാണ് മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.സുമലത മാണ്ഡ്യ ആവശ്യപ്പെട്ടുവെങ്കിലും വൊക്കലിംഗ ഭൂരിപക്ഷ മണ്ഡലമായ മാണ്ഡ്യ ജെ.ഡി.എസിന് കോണ്‍ഗ്രസ് വിട്ടുനല്‍കുകയായിരുന്നു. അതേസമയം സിനിമാ ലോകത്തിന്റെ പിന്തുണ പൂര്‍ണമായി സുമലതയ്ക്ക് ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button