KeralaLatest News

കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ ; സംസ്ഥാന അധ്യക്ഷൻ മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയാകുന്നു. ശബരിമല പ്രക്ഷോഭങ്ങളിലൂടെ പാര്‍ട്ടിക്ക് ഊര്‍ജ്ജം പകര്‍ന്ന കെ.സുരേന്ദ്രന് പത്തനംതിട്ട തന്നെ ലഭിച്ചു. പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകുന്നേരത്തോടെ പുറത്തിറക്കുമെന്നാണ് സൂചന.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. പത്തനംതിട്ട മണ്ഡലത്തില്‍ ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിയാവുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ കെ. സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് ബിജെപിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുകയും ആര്‍എസ്എസ് അതിനായി ഉറച്ച നിലപാടെടുക്കുകയും ചെയ്തതോടെയാണ് സ്ഥാനാർത്ഥിത്വം സുരേന്ദ്രനിലേക്ക് നീങ്ങിയത്.

പി.എസ് ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രേമേശ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നത്. എന്നാൽ സുരേന്ദ്രന് സീറ്റ് നൽകിയില്ലെങ്കിൽ ഒരുവിഭാഗം ആളുകൾ വോട്ട് ചെയ്യില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും. , അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് ചേക്കേറിയ ടോം വടക്കൻ കൊല്ലത്തും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എറണാകുളത്തും മത്സരിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button