ന്യൂഡല്‍ഹി: ഹെെകമാന്‍ഡിന്‍റെ അന്ത്യ തീരുമാനം വരുന്നതിന് മുന്‍പ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതിനെ ചോദ്യം ചെയ്തും ഇതിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചും ഹെെകമാന്‍ഡ്. വടകരയില്‍ മുരളീധരനേയും വയനാട്ടില്‍ ടി സിദ്ധിഖും സ്ഥാനാര്‍ത്ഥികളാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഈ നടപടിയെ കേന്ദ്ര നേതൃത്വം ചോദ്യം ചെയ്തത്. സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കിയതിന് ശേഷം ആ പട്ടിക രാഹുല്‍ ഗാന്ധി അധ്യക്ഷനായ ഉന്നത സമിതയുടെ മേശപ്പുറത്ത് വെക്കേണ്ടതുണ്ട് .
എന്നാല്‍ പട്ടിക ഇത് പ്രകാരം കേന്ദ്ര നേതൃത്വത്തിന് കെെമാറിയതിന് ശേഷം നേതൃത്വം അന്തിമ തീരൂമാനം കെെക്കൊളളുന്നതിന് മുന്‍പ് സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച രീതി ശരിയായില്ലെന്ന് ഹെെകമാന്‍ഡ് കണ്ടെത്തി. തെരഞ്ഞെടുപ്പ് സമിതിക്ക് വില നല്‍കാത്ത നടപടിയാണ് ഉണ്ടായതെന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത് വരെ കാത്തിരിക്കാമായിരുന്നെന്നുമാണ് ദേശീയ നേതൃത്വം ഇതിനോട് വിമര്‍ശനം ഉയര്‍ത്തിയത്.
നടപടി ക്രമങ്ങള്‍ പാലിക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് തെറ്റായ സന്ദേശമാണ് നല്‍കിയത്. അന്തിമഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചാല്‍ കെപിസിസിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു സമിതി അംഗങ്ങളുടെ ചോദ്യം. കെ മുരളീധരന്റെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കെ സി വേണുഗോപാലിനെ അറിയിക്കാതിരുന്നതും ഹൈക്കമാന്‍ഡിന്റെ അതൃപ്തിക്ക് കാരണമായെന്നാണ് സൂചന.
Post Your Comments