
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് അഞ്ച് കോടി രൂപയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഐടി, സെയില്‍സ്, പോലീസ്, എക്സൈസ്, കസ്റ്റംസ് വിഭാഗവുമായി ചര്‍ച്ച പൂര്‍ത്തിയായതോടെ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.
ക്യാമ്പസ്സിലെത്തി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സംഭവത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ കോളേജുകള്‍ ദുരുപയോഗം ചെയ്യുന്നില്ല എന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. ക്യാമ്പസില്‍ സ്ഥാനാര്‍ത്ഥികള്‍ എത്തുന്നത് സാധാരണമെന്നത് പുതിയ അറിവാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഏത് അളവ് വരെ ഇത് അനുവദിക്കുന്നെന്നു പരിശോധിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കുമെന്നും മീണ അറിയിച്ചിരുന്നു.
Post Your Comments