അബുദാബി : ന്യൂസിലാന്‍റ് ഭീകാരാക്രമത്തെ അനുമോദിച്ച് ഫേസ് ബുക്കില്‍ ത്രീവ്രവികാരമുണര്‍ത്തുന്ന കുറിപ്പിട്ടതിന് യുഎഇയില്‍ ഒരു ജീവനക്കാരനെ നാടുകടത്തി. യുഎഇയിലെ ട്രാന്‍സ് ഗാര്‍ഡ് ഗ്രൂപ്പ് എന്ന കമ്പനിയിലെ ജീവനക്കാരനെയാണ് യുഎഇ ഭരണകൂടം നാടുകടത്തിയത്. ജീവനക്കാരന്‍റെ ഭാഗത്ത് നിന്ന് മാപ്പ് നല്‍കാനാവാത്ത വിധമുളള ഖേദകരമായ പ്രവൃത്തിയുണ്ടായതില്‍ ഖേദിക്കുന്നതായി ട്രാന്‍സ് ഗാര്‍ഡ് കമ്പനി അറിയിച്ചു.
സംഭവത്തെക്കുറിച്ച് കമ്പനി അന്വേഷിക്കുകയും ജീവനക്കാരന്‍ തെറ്റുകാരനെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായും കമ്പനി അറിയിച്ചു. ഫേസ് ബുക്ക് മുതലായ സോഷ്യല്‍ മീഡിയയിലെ ത്രീവ്രഭാവമുണര്‍ത്തുന്ന ഇത്തരത്തിലുളള ഇടപടലിനെ കമ്പനി ഒരിക്കലും പ്രോല്‍സാഹിപ്പിക്കില്ലെന്നും ജീവനക്കാരനെ നിയമത്തിന് മുന്നില്‍ എത്തിച്ചതായും കമ്പനി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ ന്യൂസിലാന്‍റിലുണ്ടായ സങ്കടകരമായ അവസ്ഥയെ ന്യായീകരിച്ച് കുറിപ്പിട്ട ജീവനക്കാരെ യുഎഇ ഭരണകൂടം നാടുകടത്തുകയും ഒപ്പം ഭീകരാക്രമത്തെ അപലപിക്കുകയും ചെയ്തു.
Post Your Comments