KeralaLatest News

പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചി​ട്ട പ്ര​തി​യെ സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ച്‌ മോ​ചി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോലീസുകാരനെ ഇടിച്ചിട്ടതിനെ തുടര്‍ന്ന് പിടികൂടിയ പ്ര​തി​യെ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മോചിപിച്ചു. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഗ്രേ​ഡ് എ​സ്‌ഐ ശൈ​ലേ​ന്ദ്ര​നെ ഇ​ടി​ച്ചി​ട്ടി​ട്ട് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച പ്ര​ദീ​പി​നെയാണ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ച്‌ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മോചിപ്പിച്ചത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യില്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഗ്രേ​ഡ് എ​സ്‌ഐ ഇ​ടി​ച്ചി​ട്ടി​ട്ട് കടന്ന് ക​ള​യാ​ന്‍  പ്രദീപ് കുമാര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു തുടര്‍ന്ന് രാത്രിയില്‍ സ്റ്റേഷനില്‍ എത്തിയ
ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വും പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ച്‌ പ്ര​തി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അതേസമയം കേസില്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ട് പ​രി​ക്കേ​റ്റ ശൈ​ലേ​ന്ദ്ര​നെ പി​ന്തി​രി​പ്പി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ലാ​ണ് പ്ര​തി​യെ വി​ട്ട​യ​ച്ച​ത്.

അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചെ​ത്തി​യ പ്ര​ദീ​പ് വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. തുടര്‍ന്ന് വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യ​ ഇയാളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button