KeralaLatest News

 ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

മാനന്തവാടി: ആശുത്രിയിലേയ്ക്ക് പോകുവഴി ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കി. . പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോകവെയാണ് സംഭവം. ഓട്ടോ ഡ്രൈവറും, സമീപവാസിയായ വീട്ടമ്മയുമാണ് ഈ സമയം യുവതിക്കൊപ്പം ഉണ്ടായിരുന്നത്. ഇവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും രക്ഷപെട്ടു. മാനന്തവാടി പടിഞ്ഞാറത്തര റണ്ടേനാല്‍ ചെറുവയല്‍ ആദിവാസി കോളനിയിലെ സുരേഷിന്റെ ഭാര്യ സരിതയാണ് ഓട്ടോറിക്ഷയില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

തോറ്റമല എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. അമ്മയേയും കുഞ്ഞിനേയും പിന്നീട് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button