KeralaLatest News

ഡല്‍ഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന് മുല്ലപ്പള്ളി

ന്യൂഡൽഹി: ഇനി തന്‍റെ തട്ടകം കേരളമായിരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.  ഡൽഹി രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും ഇനി തന്‍റെ തട്ടകം കേരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കുന്നതിൽ വിഷമമുണ്ടായിരുന്നുവെന്നും 2014-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം താൻ ഡൽഹി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന  തീരുമാനമെടുത്തിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നുംമാറിനിൽക്കുന്നതിൽവിഷമമുണ്ടായിരുന്നഅതുകൊണ്ടാണ് വീണ്ടും മത്സരിക്കണമെന്ന ആവശ്യപ്പെട്ടപ്പോൾ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാൻ കിട്ടിയ അവസരം താൻ ഫലപ്രദമായി വിനിയോഗിക്കുമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button