റായ്പൂര്‍: ഛത്തീസ്ഗഡില്‍ വനിത നക്‌സല്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവോണ്‍ ജില്ലയിലാണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് -ഛത്തീസ്ഗഡ് പോലീസ് -ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ നക്‌സല്‍ കമാന്‍ഡര്‍ വധിക്കപ്പെട്ടത്. 48 വയസുള്ള ജമുനയാണ് കൊല്ലപ്പെട്ട നക്‌സല്‍ കമാന്‍ഡര്‍. . മധ്യപ്രദേശിലേയും – ഛത്തീസ്ഗഡിലേയും സുരക്ഷാ സൈനികര്‍ സംയുക്തമായി നക്‌സലുകളെ ഉന്മൂലനം ചെയ്യാന്‍ നടത്തുന്ന നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്.
കൊല്ലപ്പെട്ട നക്‌സല്‍ കമാന്‍ഡറുടെ മൃതശരീരത്തിനടുത്ത് നിന്നും യന്ത്രത്തോക്കുകളും പോലീസ് പിടിച്ചെടുത്തു. മധ്യപ്രദേശിലെ ഗത്താപാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.കഴിഞ്ഞദിവസവും ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. പൊലീസിനൊപ്പം റോഡ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ജവാന്മാര്‍ക്ക് നേരെയായിരുന്നു ആക്രമണം. അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു.
കനത്ത പ്രഹര ശേഷിയുള്ള ഐഇഡി ഉപയോഗിച്ചാണ് ഭീകരര്‍ സ്ഫോടനം നടത്തിയത്.ഭീകരര്‍ ആദ്യം സ്ഫോടനം നടത്തുകയും പിന്നീട് ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്നാണ് വാര്‍ത്ത.
Post Your Comments