തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി.ഹണ്ടിംഗില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവെക്കുന്ന, പാകിസ്താനികള്‍ അഡ്മിന്‍മാരായ സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും മലയാളികള്‍ അംഗങ്ങളെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികചൂഷണം തടയാന്‍ സംസ്ഥാന പോലീസ് ആരംഭിച്ച പ്രത്യേകവിഭാഗം ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇതു വ്യക്തമായത്. അഞ്ചുലക്ഷത്തോളം പേര്‍ അംഗങ്ങളായ ഗ്രൂപ്പുകളില്‍ സംസ്ഥാനത്തുനിന്നുള്ള ഒട്ടേറെപ്പേരുണ്ട്. ഗ്രൂപ്പ് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന പോലീസ് ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ട്.
Read Also : കാമുകൻ ആത്മഹത്യ ചെയ്‌തതറിഞ്ഞ്, പെൺകുട്ടിയും ജീവനൊടുക്കാൻ ശ്രമിച്ചു
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികചൂഷണം തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി രൂപവത്കരിച്ച ‘കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്പ്ലോയിറ്റേഷന്‍’ വിഭാഗം ഇതില്‍ വിശദപരിശോധനകള്‍ നടത്തിയിരുന്നു. ടെലിഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെയും ഇന്റര്‍പോളിന്റെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന വിഭാഗം, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫൊര്‍ മിസ്സിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ എന്നിവയുമായി സഹകരിച്ചായിരുന്നു അന്വേഷണം.
ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ഒട്ടേറെ ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള 126 അംഗങ്ങളെ തിരിച്ചറിഞ്ഞതില്‍ 12 പേരേയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികചൂഷണം തടയുന്നതിനുള്ള പ്രത്യേക വിഭാഗം സംസ്ഥാന പോലീസില്‍ ആരംഭിച്ച ശേഷം പി-ഹണ്ടെന്ന പേരില്‍ മൂന്നുവട്ടം വ്യാപക പരിശോധന നടത്തി. 57 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ചെയ്ത് 38 പേരെ അറസ്റ്റുചെയ്തു.
Post Your Comments