Latest NewsCricketNews

അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് ഗൗതം ഗംഭീര്‍

ആദ്യ മൂന്ന് മത്സരങ്ങളിലെ പരാജയത്തിനു ശേഷം അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് ഗൗതം ഗംഭീര്‍. ലോകകപ്പില്‍ അമ്പാട്ടി റായിഡു നാലാം നമ്പറില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അതിനാല്‍ തന്നെ താരത്തെ പരമ്പരയില്‍ മുഴുവന്‍ അവസരം നല്‍കി ആത്മവിശ്വാസം നല്‍കണമായിരുന്നുവെന്ന് ഗൗതം ഗംഭീര്‍. ധോണിയെയും ശിഖര്‍ ധവാനെയും വിശ്വാസത്തിലെടുത്ത് കൂടുതല്‍ അവസരങ്ങള്‍ ടീം പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയിരുന്നു. അത് പോലെ റായിഡുവിനും അവസരം നല്‍കണമെന്നും ഗംഭീര്‍ പറഞ്ഞു.

ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഉയര്‍ന്ന സ്‌കോറോടെ 33 റണ്‍സാണ് റായിഡു നേടിയത്. അതോടെ റായിഡുവിനു പകരം ഋഷഭ് പന്തിനു ടീം അവസരം നല്‍കി. അതോടെ ലോകകപ്പില്‍ റായിഡുവിന്റെ സ്ഥാനം എന്താകുമെന്ന സംശയം ഉടലെടുക്കുന്ന തരത്തിലുള്ള തീരുമാനമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എടുത്തതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നു. ന്യൂസിലാണ്ടിലും ഓസ്‌ട്രേലിയയിലും ചെന്ന് മികവ് പുലര്‍ത്തിയെങ്കിലും 2019ന്റെ തുടക്കത്തിലെ ഫോം താരത്തിനു നഷ്ടപ്പെടുന്നതാണ് പിന്നീട് കാണുന്നത്. ഇതാണ് താരത്തിന് മേലുള്ള പ്രിസന്ധി രൂക്ഷമാക്കിയതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button