Latest NewsIndia

ഗാന്ധി കുടുംബത്തിന് തെരഞ്ഞെടുപ്പുകള്‍ വിനോദസഞ്ചാരം പോലെയെന്ന് ബിജെപി

ലഖ്‌നൗ: ഗാന്ധി കുടുംബത്തിന് തെരഞ്ഞെടുപ്പുകള്‍ വിനോദസഞ്ചാരം പോലെയെന്ന് ബിജെപിയുടെ ആരോപണം. പ്രചാരണറാലികള്‍ വിനോദയാത്രകൾ പോലെ നടത്തുന്നു.തുടർന്ന് തെരഞ്ഞെടുപ്പിന് ശേഷം വിദേശത്തേക്ക് പോകുന്നവരാണ് ഗാന്ധികുടുംബത്തിലുള്ളവർ. ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മയാണ് ആരോപണം ഉന്നയിച്ചത്.

പ്രചാരണത്തിന് ഗാന്ധി കുടുംബക്കാർ വരുന്നു സ്ഥലങ്ങള്‍ കാണുന്നു, ജനങ്ങളോട് വാചാടോപം നടത്തുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കോ ഇറ്റലിയിലേക്കോ പോകുന്നെന്നും ദിനേശ് ശര്‍മ്മ പറഞ്ഞു. പ്രിയങ്ക ഗാന്ധി വദ്രയുടെ ഗംഗാ യാത്രയുടെ പശ്ചാത്തലത്തിലായിരുന്നു ദിനേശ് ശര്‍മ്മയുടെ പരാമര്‍ശം.

പ്രിയങ്കയെ ‘മാന്ത്രികനേതൃത്വം’ എന്ന വിശേഷണത്തോടെ കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുകയാണ് . എന്നാല്‍, മുന്‍ തെരഞ്ഞെടുപ്പുകളിലും പ്രിയങ്ക പ്രചാരണത്തിനെത്തിയിട്ടുണ്ടെന്നും അന്നൊക്കെ കോണ്‍ഗ്രസിന് പരാജയമായിരുന്നു ലഭിച്ചതെന്നും ദിനേശ് ശര്‍മ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button