Latest NewsNattuvartha

ആഡംബര ജീവിതത്തിനായി കഞ്ചാവ് വിത്പന; കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി:ആഡംബര ജീവിതത്തിനായി കഞ്ചാവ് വിത്പന; കണ്ണൂർ സ്വദേശി പിടിയിൽ . രണ്ടുകിലോ കഞ്ചാവുമായാണ് കണ്ണൂർ സ്വദേശി എക്സൈസിന്റെ പിടിയിലായത്. കണ്ണൂർ വളപട്ടണം കെ.വി ഹൗസിൽ ആഷിഖാണ്​ (26) പിടിയിലായത്. ആർഭാട ജീവിതത്തിന്ഓ ട്ടോ ഡ്രൈവറായി എറണാകുളത്തെത്തിയ ആഷിഖ് ​ കഞ്ചാവ് വിൽപനയിലേക്ക് കടക്കുകയായിരുന്നു. ആവശ്യക്കാരനെന്ന്​ വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് എക്‌സൈസ് സ്‌പെഷൽ സ്ക്വാഡ് ഇൻസ്‌പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.

കഞ്ചാവ്സൗ ത്ത് റെയിൽവേ സ്​റ്റേഷൻ ഭാഗത്തുനിന്ന്​ വാങ്ങി ഉപയോഗിച്ചായിരുന്നു ഇയാളുടെ തുടക്കം. ആവശ്യക്കാർക്ക് തുടർന്ന് വിൽപനയിലേക്കും കടന്ന ഇയാൾ 500 രൂപ മുതൽ 1000 രൂപ വരെയുള്ള പൊതികൾ ഓട്ടോയിൽ കടത്തി നൽകിവരുകയായിരുന്നു. വൻ ലാഭം കിട്ടിത്തുടങ്ങിയപ്പോൾ ഓട്ടോജീവിതം അവസാനിപ്പിച്ച് തട്ടുകട തുടങ്ങി. ഇതിന്റെ മറവിലായിരുന്നു തുടർന്നുള്ള വിൽപന. കൂടുതൽ പണം കൈയിലെത്തിത്തുടങ്ങിയതോടെ ഇന്നോവ, ഡസ്​റ്റർ തുടങ്ങിയ കാറുകൾ വാടകക്ക് എടുത്ത് നേരിട്ട് തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ചുതുടങ്ങി.

സ്ത്രീകളെ അകമ്പടിയിൽ ഇരുത്തിയായിരുന്നുപരിശോധനയിൽ സംശയം തോന്നാതിരിക്കാൻ കമ്പം, തേനി എന്നിവിടങ്ങളിൽനിന്ന്​ കഞ്ചാവ് കടത്ത് നടത്തിവന്നത്. ചെക്ക് പോസ്​റ്റുകളിൽ പരിശോധന ശക്തമാക്കിയപ്പോൾ ബംഗളൂരുവിൽനിന്ന്​ ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചുതുടങ്ങി.

10 മുതൽ 20 കിലോ വരെ മാസത്തിൽ മൂന്നോ നാലോ തവണകളിലായി കടത്തിക്കൊണ്ടുവന്ന് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകക്ക് എടുത്തായിരുന്നു വിൽപന. തുടർന്ന് മാസശമ്പളവും കഞ്ചാവും നൽകി ഏജൻറുമാരെയും നിയോഗിച്ചു. സംശയം തോന്നാതിരിക്കാൻ വേഷത്തിലും രൂപത്തിലും മാസാമാസം മാറ്റംവരുത്തി. വൻ തുകക്ക് നഗരത്തിൽ വീടുകൾ വാടകക്ക് എടുത്തായിരുന്നു ഇയാളുടെ താമസം. ഇതിനിടെയാണ് എറണാകുളം നോർത്ത് റെയിൽവേ പാലത്തിന് സമീപത്തുനിന്ന്​ പ്രതിയുടെ ബൈക്ക് സഹിതം രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button