Latest NewsKerala

വെസ്റ്റ് നൈയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറം : വെസ്റ്റ് നൈയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. ആറു വയസുള്ള ഷാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏറെ നാളായി ചികിത്സയിലായിരുന്നു.ഒരാഴ്ച മുന്‍പായിരുന്നു കുട്ടിയില്‍ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗവിവരം പുറത്തുവന്നതിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം മലപ്പുറത്ത് എത്തിയ വേളയിലാണ് കുട്ടിയുടെ മരണം. വൈറസ് ബാധ കണ്ടെത്താന്‍ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

പക്ഷികളിൽ അസുഖങ്ങള്‍ കണ്ടെത്തുകയോ അവ ചാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനക്ക് അയക്കണം. ഇതിന്റെ ഭാഗമായി നിരീക്ഷണം നടത്തണമെന്നും കേന്ദ്രസംഘം നിര്‍ദേശിച്ചു. കൊതുകുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button