തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിുല് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന രീതിയിലാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് സുധീരന് പറഞ്ഞു.വയനാട് സീറ്റിനെ ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് സുധീരന്റെ വിമര്‍ശനം.
നേതാക്കള്‍ ഗ്രൂപ്പ് താത്പര്യവും കടുംപിടുത്തവും മാറ്റി വയ്ക്കാന്‍ തയ്യാറാകണം. കോണ്‍ഗ്രസിന് ഏറ്റവും അനുകൂലമായ അവസരം പാഴാക്കരുത്. താന്‍ മല്‍സരിക്കേണ്ടെന്ന് 2009ല്‍ തന്നെ തീരുമാനിച്ചിരുന്നു. അന്ന് താന്‍ മല്‍സരരംഗത്തു നിന്ന് മാറിയതുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് അവസരം കിട്ടിയതെന്നും സുധീരന് പറഞ്ഞു.
Post Your Comments