KeralaLatest NewsNews

പ്രതിഷേധാർഹം: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലെ പോസ്റ്ററിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കിയതിൽ വിമർശനവുമായി വി എം സുധീരൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിലെ പോസ്റ്ററിൽ നിന്നും ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയതിനെതിരെയാണ് സുധീരൻ വിമർശനവുമായി രംഗത്തെത്തിയത്.

Read Also: നിയന്ത്രണംവിട്ട ട്രക്ക് ടോൾപ്ലാസയിൽ, വാഹനങ്ങളിൽ തട്ടാതെ വൻ അപകടം ഒഴിവാക്കി ഡ്രൈവർ: വീഡിയോ

ചരിത്ര കൗൺസിലിന്റെ നടപടി വർഗീയ ഭീകരതയും ജനദ്രോഹവും കോർപ്പറേറ്റ് ചങ്ങാത്തവും മുഖമുദ്രയാക്കിയ മോദി സർക്കാരിന്റെ തലതിരിഞ്ഞ ദുർനടപടികളുടെ തുടർച്ചയാണെന്ന് അദ്ദേഹം വിമർശിച്ചു. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായ വി ഡി സവർക്കറെ ഉൾപ്പെടുത്തുകയും സ്വാതന്ത്ര്യ സമരത്തിന്റെയും ജനാധിപത്യ-മതേതര മൂല്യങ്ങളുടെയും ഉജ്ജ്വല പ്രതീകവുമായ ലോകാരാധ്യനായ നെഹ്‌റുവിനെ ഒഴിവാക്കുകയും ചെയ്തത് തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതും പരിഹാസ്യമാക്കുന്നതുമാണ് മോദി സർക്കാരിന്റെ ഈ ദുഷ്‌ചെയ്തി. സർവ്വ തലത്തിലും പരാജിതരാകുകയും പൊതുസമ്പത്ത് തന്നെ വിറ്റു തുലയ്ക്കുന്ന രാജ്യദ്രോഹനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന മോദി സർക്കാർ തങ്ങൾക്ക് നേരെ ഉയർന്ന പ്രതിഷേധത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് ശ്രമമാണ് ഇതിലൂടെയെല്ലാം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ഡ്രോൺ ആക്രമണം നടത്തിയത് സ്‌ഫോടക വസ്തുക്കൾ നിറച്ച ട്രക്കിന് നേരെ: ഐഎസ് ഭീകരനെ കൊലപ്പെടുത്താൻ കഴിഞ്ഞതായി യുഎസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button