തൃശൂര്‍ : കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിയ്ക്കാനായി എടുത്ത് ചാടിയ യുവാവും കുടുങ്ങി. ഒടുവില്‍ രക്ഷയ്ക്കെത്തിയത് സമീപവീട്ടില്‍ വാര്‍ക്കപ്പണിക്കെത്തിയ അജ്ഞാത തമിഴ് യുവാവ് .
40 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കഴിഞ്ഞ ദിവസം അഞ്ചുവയസുകാരന്‍ കാലുതെറ്റി വീണത്. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ ചാടിയ യുവാവും കിണറ്റില്‍ കുടുങ്ങുകയായിരുന്നു. ഇരുവരെയും കിണറ്റില്‍ നിന്നു കയറില്‍തൂക്കി പുറത്തെത്തിച്ച ശേഷം കുട്ടിയെ കമിഴ്ത്തി കിടത്തി പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച തമിഴ് യുവാവ് ഒരു നന്ദിവാക്കു പോലും കേള്‍ക്കാന്‍ നില്‍ക്കാതെ മടങ്ങി. ഇയാള്‍ ആരാണെന്നു പോലും കുട്ടിയുടെ രക്ഷിതാക്കള്‍ക്കോ സമീപവാസികള്‍ക്കോ അറിയില്ല. കുട്ടി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
അയ്യന്തോള്‍ ചുങ്കത്ത് ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. 10 വര്‍ഷമായി തൃശൂരില്‍ താമസിച്ച് കെട്ടിടനിര്‍മാണജോലികള്‍ ചെയ്യുന്ന കൊല്‍ക്കത്ത സ്വദേശി മാണിക് പത്രയുടെ സഹോദരിയുടെ മകനായ ത്രിഷാന്‍ പ്രമാണിക് (5) ആണ് കിണറ്റില്‍ വീണത്. കിണറിനു മുകളില്‍ ഗ്രില്‍ ഉണ്ടായിരുന്നെങ്കിലും ഒരുഭാഗം തുറന്നുകിടക്കുകയായിരുന്നു. ത്രിഷാന്‍ കളിക്കുന്നതിനിടെ ഇതുവഴി കിണറ്റിനുള്ളിലേക്കു കാല്‍തെറ്റി വീഴുകയായിരുന്നു.
Post Your Comments