തിരുവനന്തപുരം : സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തായ്യാറായി ഡി.ജി.പി ജേക്കബ്. അഴിമതിക്കെതിരെ പോരാടുന്നതിനായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നു തോമസ് ജേക്കബ് പ്രമുഖ മലയാളം ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.
ഉദ്യോഗസ്ഥ വേഷം അഴിച്ചുവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. സ്വതന്ത്രനാകില്ല, ഉടന്‍ ഒരു പാര്‍ട്ടിയില്‍ ചേരും. വ്യക്തമായ രാഷ്ട്രീയ പാര്‍ട്ടിക്ക് ഒപ്പമാകും താന്‍ ഉണ്ടാകുക. ഇക്കാലയളവില്‍ താന്‍ പിന്തുടര്‍ന്ന മൂല്യബോധത്തില്‍ ഊന്നിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകുമെന്നു പറഞ്ഞ അദ്ദേഹം ഏത് പാര്‍ട്ടിയുടെ ഭാഗമാകുമെന്നു വെളിപ്പെടുത്തിയില്ല. ഗ്രൗണ്ട് വര്‍ക്കുകള്‍ വേണ്ടത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തില്‍ പൂര്‍ണ പ്രതീക്ഷയുണ്ട്. ജോലി രാജിവച്ച ശേഷമായിരിക്കും രാഷ്ട്രീയ പ്രവേശനമെന്നും ബുധാനാഴ്ചയോടെ രാഷ്ട്രീയ പ്രവേശത്തിന്റെ കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന കുറ്റത്തിന് സസ്‌പെന്‍ഷനില്‍ കഴിയുകയാണ് ജേക്കബ് തോമസ്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കി നിൽക്കെയാണ് സുപ്രധാന തീരുമാനവുമായി രംഗത്തെത്തിയത്. 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. ഓഖി ദുരിതാശ്വാസവുമായി ബന്ധപെട്ടു സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. പുസ്തകത്തിലൂടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് ആറ് മാസവും,തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരില്‍ മൂന്നാമതും സസ്‌പെന്‍ഷന്‍ ലഭിച്ചു.
Post Your Comments