ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാകിസ്ഥാന് ബന്ധം വഷളായ സാഹചര്യത്തില്‍ അറബിക്കലില്‍ വന്‍ സൈനിക സന്നാഹം നടത്തിയിരുന്നുവെന്ന് നാവികസേന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയും ആണവപോര്‍മുന വഹിക്കുന്ന അന്തര്‍വാഹിനി ചക്രയും അറുപതോളം യുദ്ധക്കപ്പലുകളും മേഖലയില്‍ വിന്യസിച്ചിരുന്നുവെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ. ശര്‍മ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ നാവികാഭ്യാസത്തില്‍ പങ്കെടുത്തിരുന്ന നാവികസേനയുടെ 60 യുദ്ധക്കപ്പലുകളും തീരരക്ഷാ സേനയുടെ 12 യുദ്ധക്കപ്പലുകളും 60 യുദ്ധവിമാനങ്ങളും പരിശീലന സ്ഥലത്തുനിന്ന് സൈനികവിന്യാസത്തിലേക്കു മാറ്റിയിരുന്നുവെന്നും നാവികസേന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി 19 മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആരംഭിച്ച സൈനികാഭ്യാസം മാര്‍ച്ച് 10-നായിരുന്നു സമാപിക്കേണ്ടത്. എന്നാല്‍ ഫെബ്രുവരി 14-ന് പുല്‍വാമാ ആക്രമണത്തെ തുടര്‍ന്നാണ് പരിശീലനം നിര്‍ത്തിവച്ച് അന്തര്‍വാഹിനകളും യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉത്തര അറബിക്കടലില്‍ വിന്യസിച്ചത്.
കര- നാവിക- വ്യോമസേനാ കേന്ദ്രങ്ങള്‍ പാകിസ്ഥാനെതിരെ തിരിച്ചടിയ്ക്കാന്‍ വളരെ ശക്തമായ് തയ്യാറെടിത്തിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Post Your Comments