
കോതമംഗലം : കനാലില്‍ ഒഴുക്കില്‍പ്പെട്ട യുവതിയ്ക്കും കുഞ്ഞിനും ഇത് രണ്ടാം ജന്മം . പെരിയാര്‍വാലി ഹൈ ലെവല്‍ കനാലില്‍ ഒഴുക്കില്‍പെട്ട അമ്മയെയും കുഞ്ഞിനെയും പത്ര ഏജന്റായ യുവാവ് സാഹസികമായി രക്ഷിച്ചു. ആയപ്പാറ മുഞ്ചക്കല്‍ വിനോദിന്റെ ഭാര്യ സന്ധ്യ (30), മകന്‍ ആരോമല്‍ (4) എന്നിവര്‍ക്കാണ് പിണ്ടിമന ചെമ്മനാല്‍ ദിനൂപ് രക്ഷകനായത്. ഇന്നലെ രാവിലെ ആറരയോടെ ആയപ്പാറ മെയിന്‍ കനാലിലാണ് സംഭവം.കനാലില്‍ കുളിക്കാന്‍ എത്തിയതായിരുന്നു സന്ധ്യയും മകനും. ഒഴുക്കില്‍പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സന്ധ്യ അപകടത്തില്‍പെട്ടത്.
പത്രവിതരണത്തിനായി അതുവഴിവന്ന ദിനൂപ് സംഭവം കണ്ട് ബൈക്ക് നിര്‍ത്തി കനാലിലേക്ക് ചാടുകയായിരുന്നു. ആദ്യം ആരോമലിനെ കൈയില്‍കിട്ടി. ഓടിക്കൂടിയവര്‍ക്ക് ആരോമലിനെ കൈമാറിയ ദിനൂപ് വീണ്ടും കനാലില്‍ ചാടിയാണ് സന്ധ്യയെ രക്ഷിച്ചത്. അബോധാവസ്ഥയിലായിരുന്ന സന്ധ്യക്ക് പ്രഥമശുശ്രൂഷ നല്‍കി. സേവാഭാരതി പ്രവര്‍ത്തകനായ ദിനൂപ് കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രര്‍ത്തകനായിരുന്നു. ദിനൂപിന്റെ നാട്ടുകാര്‍ അനുമോദിച്ചു.
Post Your Comments